ഡിജിറ്റൽ സത്യവേദപുസ്തകം - ഭാഗം ൧

less than 1 minute read

ഏതാനും ചില ആഴ്ചകൾക്ക് മുമ്പ് വിക്കിഗ്രന്ഥശാലയിലുള്ള സത്യവേദപുസ്തകത്തിന്റെ അച്ചടിപ്പിഴവുകൾ തിരുത്തുന്ന പ്രവൎത്തനത്തിൽ ഞാൻ ചേൎന്നു. അതിനെക്കുറിച്ച് ഇവിടെ എഴുതി തുടങ്ങുവാൻ ആഗ്രഹിക്കുന്നു. ഈ പ്രവൎത്തനം കുറച്ചുകൂടി വിപുലമാക്കുന്നതിന്റെ ഭാഗമായി “ഡിജിറ്റൽ സത്യവേദപുസ്തകം” എന്ന ഒരു വെബ്‌സൈറ്റും അതിനോടനുബന്ധിച്ച് ഒരു ഗൂഗിൾ ഗ്രൂപ്പും തുടങ്ങിവെച്ചു.

സത്യവേദപുസ്തകത്തിന്റെ 1923 -നു മുമ്പ് അച്ചടിച്ച പതിപ്പ്

വിക്കിഗ്രന്ഥശാലയിലുള്ള സത്യവേദപുസ്തകത്തിന്റെ ആദ്യ പതിപ്പ് 1910 -ലാണ് അച്ചടിച്ചതെന്ന് കരുതുന്നു. ആയതിനാൽ ഇതിന്റെ പകൎപ്പവകാശം തീൎന്നിട്ടുണ്ടാകും എന്ന് അനുമാനിക്കുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിനായി 1923 -നു മുമ്പ് അച്ചടിച്ച പതിപ്പ് ലഭ്യമാവേണ്ടതുണ്ട്. അത് കണ്ടെത്തി സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. പഴയ വീടുകളിലോ, ലൈബ്രറികളിലോ ഇത് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണ്ടെത്തുവാൻ നിങ്ങളുടെ സഹായം ഈ അവസരത്തിൽ ഞാൻ അഭ്യൎത്ഥിക്കുന്നു.

സത്യവേദപുസ്തകത്തിന്റെ 1923 -നു മുമ്പ് അച്ചടിച്ച പതിപ്പ് കണ്ടെത്തുന്നതിന്റ ഭാഗമായി ഞാൻ “ദി ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ” -യുടെ ബാംഗ്ലൂരുള്ള “ദി ബൈബിൾ വേൾഡ്” എന്ന സ്ഥിരം പ്രദൎശനം കാണാൻ പോയിരുന്നു. എന്നാൽ അതവിടെ കണ്ടെത്തുവാൻ സാധിച്ചില്ല. അവിടെയുള്ള ആൎക്കൈവ്സ് ശേഖരിക്കുന്ന ഒരു മലയാളിയുമായി കുറെനേരം സംസാരിക്കുവാനിടയായി, അതിൽനിന്നു മനസ്സിലായത് അവരും ഇങ്ങനെയുള്ള പഴയ പതിപ്പുകൾക്കായിട്ടുള്ള അന്വേഷണത്തിലാണെന്നാണ്.

മലയാളത്തിലെ പഴയ പുസ്തകൾ അന്വേഷിക്കുന്ന ഷിജു, ഈ പുസ്തകത്തിന്റെയും അന്വേഷണത്തിലാണ്.

Update (14-November-2014): ഈ അന്വേഷണം അവസാനിച്ചു!

Categories:

Updated: